Friday, 6 May 2011

സ്ക്കൂളിന്റെ ചരിത്രം



1916-ല് S A B S  സന്യാസിനി സമൂഹത്തിന്റെ ആരാധ്യയായ മദര‍ ഷന്താളമ്മയുടെ   നേതൃത്വത്തോടെ ഒരു കുടിപ്പള്ളിക്കുടമായി ആരംഭിച്ച വിദ്യാലയം 1951-ല്‍ഒരു പൂ‌‌ര്‍ണ്ണഹൈസ്കൂളായി ഉയര്ത്തപ്പെട്ടു.1990-ല് അപ്പര്‍ പ്രൈമറി തലത്തിലും ഹൈസ്കൂളിലും മലയാളം മീഡിയം ക്ലാസ്സുകള്‍ക്ക് സമാന്തരമായ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ആരംഭിച്ചത് .
സെന്റ് തെരെസാസിന്റെ വളര്ച്ചയില്‍നിര്ണ്ണായക വഴിത്തിരിവായി.2000-ല്‍ ആരംഭിച്ച ഹയര്‍ സെക്കന്‍ഡറി വിഭാഗം എന്നും അഭിമാനിക്കാവുന്ന ഒരു നേട്ടമായി.

== ഭൗതികസൗകര്യങ്ങള്‍ ==


4ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

1 comment: